തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു .
ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരേ ഇന്നലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഇഡി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അറസ്റ്റിലാകുന്നത്.
ഷെരീഫിനെ അറസ്റ്റ് ചെയ്ത ഇഡി നടപടി അതിരു കടന്നതാണെന്ന് ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡിയുടേത് അന്യായ പകപോക്കല്‍ ആണെന്ന് പ്രസ്താവിച്ച സംഘടന നടപടിക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments