ബംഗളൂരു: കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് അടിച്ചു തകര്‍ത്തു. ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് ജീവനക്കാരാണ് പ്ലാന്റ് അടിച്ച് തകര്‍ത്തത്. കോലാര്‍ ജില്ലയിലാണ് സംഭവം.
തായ്വാന് കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തത്. ഏറെ നാളായി ശമ്പളം നല്‍കുന്നില്ലെന്നും അമിതമായി ജോലി ചെയ്യിക്കുന്നതായും ജീവനക്കാര്‍ ആരോപിച്ചു. പ്ലാന്റിന് നേരെ കല്ലെറിഞ്ഞ ജീവനക്കാര്‍ രണ്ട് വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.
അക്രമം രൂക്ഷമായതോടെ പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പ്രകാരം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Comments