മലപ്പുറം : ക്രിസ്തുമസിന് ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ . ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആക്ഷൻ എന്ന സംഘടനയാണ് ഹലാൽ മാംസം വിൽക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് .
‘ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ??? ‘ എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് . ഒപ്പം ഇത്തവണത്തെ ക്രിസ്തുമസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു .
ക്രിസ്തുമസ് ലോകത്തിന്റെ രക്ഷയ്ക്കായുള്ള ക്രിസ്തുവിന്റെ പിറവി അത് നന്മയുടേതും പ്രത്യാശയുടെയും സന്തോഷത്തിന്റെയുമാണ്. ആ ആഘോഷങ്ങൾക്കായി വാങ്ങുന്ന ബലൂണും , നക്ഷത്രവും, വസ്ത്രങ്ങളും മുതൽ കഴിക്കുന്ന ഭക്ഷണം വരെ എന്തും നന്മയുള്ളതും ശുദ്ധവും ആയിരിക്കണം ……. അപ്പോൾ നമ്മുടെ ആഘോഷങ്ങളുടെ പ്രധാന ഭാഗമായ ഭക്ഷണത്തിൽ എന്തിന് അശുദ്ധമായ മാംസം ഉൾപെടുത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു .
‘ ഒന്നാം പ്രമാണത്തിന്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അർപ്പിക്കപ്പെട്ട ഹലാൽ മാംസം എന്തിനു നമ്മൾ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണം ???അത് വർജിക്കുക തന്നെ വേണം ….. അത് കൊണ്ടാണ് ക്രിസ്തുമസ് തലേന്ന് ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടി വീതിച്ചെടുക്കാൻ തീരുമാനിച്ചത് .ഈ രീതി ക്രിസ്ത്യാനികൾ കേരളം മുഴുവൻ പിന്തുടരണം എന്നഭ്യർത്ഥിക്കുന്നു …… അതത് ഇടവകളിലെ യുവജന സംഘടനകൾ ,സൗഹൃദ കൂട്ടായ്മകൾ , മറ്റ് ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്വത്തിലും അല്ലാതെ യുവാക്കൾ സംഘമായി ചേർന്നും ഇത്തരത്തിൽ ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കിൽ ബിസ്സിനസ് അടിസ്ഥാനത്തിൽ താൽക്കാലിക ഇറച്ചിക്കടകൾ തുടങ്ങുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു……. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് . ഈ ക്രിസ്തുമസ് ഒരു തുടക്കമാകട്ടെ …. ഹലാൽ ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിലെത്താൻ ഇനി അനുവദിക്കരുത് ‘ ഇത്തരത്തിലാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് .
Comments