ലണ്ടന്‍: ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ കുതിപ്പ് തടഞ്ഞ് ക്രിസ്റ്റല്‍ പാലസ്. ആഴ്ചയിലെ പോരാട്ടങ്ങള്‍ തങ്ങളുടേതാക്കി മാറ്റി സതാംപ്ടണും ലെസ്റ്റര്‍സിറ്റിയും. ടോട്ടനത്തോട് ഓരോ ഗോളടിച്ച് ക്രിസ്റ്റല്‍ പാലസ് സമനില പിടിച്ചപ്പോള്‍ സതാംപടണിനെ 3-0ന് ഷെഫ്ഫീല്ഡും അതേ ഗോള്‍വ്യത്യാസത്തില്‍ ബ്രൈറ്റണിനെ തോല്‍പ്പിച്ച് ലെസ്റ്ററും മുന്നേറി.
മികച്ച ഫോമിലുള്ള നായകന് ഹാരീ കെയിന്‍ തിളങ്ങിയ മത്സരത്തില്‍ ടോട്ടനത്തിനെ അവസാന നിമിഷത്തിലെ ഗോളിലൂടെയാണ് ക്രിസ്റ്റല്‍ പാലസ് സമനിലക്കുരുക്കിലാക്കിയത്. ഹാരീ കെയിന്‍ ടോട്ടനത്തിനായി 23-ാം മിനിറ്റില്‍ ഗോളടിച്ചു. 81-ാം മിനിറ്റിലാണ് ജെഫ്രി സ്കുള്പ്പ് ക്രിസ്റ്റല്‍ പാലസിനായി വിജയസമാനമായ സമനില പിടിച്ചത്.
സതാംപ്ടണ് ഷെഫീല്‍ഡിന്റെ വല മൂന്ന് തവണയാണ് ചലിപ്പിച്ചത്. ചെ ആദംസ് 34-ാം മിനിറ്റിലും സ്റ്റുവര്‍ട്ട് ആംസ്ട്രോംഗ് 62-ാം മിനിറ്റിലും നാഥാന് അഡെ്മോണ്ട് 83-ാം മിനിറ്റിലും ഗോളുകള്‍ നേടി.
ബ്രൈറ്റണിനെതിരെ ലെസ്റ്ററിന്റെ വിജയത്തില്‍ ജെയിംസ് മാഡിസണിന്റെ ഇരട്ട ഗോളുകളാണ് കരുത്തുപകര്‍ന്നത്. 27,44 മിനിറ്റുകളില്‍ മാഡിസണ്‍ എതിരാളികളുടെ വല ചലിപ്പിച്ചപ്പോള്‍ ജാമിവാര്‍ഡി ലെസ്റ്ററിനായി രണ്ടാം ഗോള്‍ നേടി.
Comments