ഭോപ്പാൽ : ബിജെപി നേതാവിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത് യൂത്ത് കോൺഗ്രസ് . മധ്യപ്രദേശിലാണ് സംഭവം . മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹർഷിദ് സിൻഹയെയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിനൊപ്പമാണ് ഹർഷിദ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയത് . എന്നാൽ ഇത് പോലും കോൺഗ്രസ് നേതൃത്വം അറിഞ്ഞില്ല .
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനം അറിയിച്ച് ഫോൺ കോളുകൾ എത്താൻ തുടങ്ങിയതോടെയാണ് ഹർഷിദ് വിവരമറിഞ്ഞത് . അഭിനന്ദനം അറിയിക്കാനും പരിചയം പുതുക്കാനുമാണ് ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസിന് പറ്റിയ അമളി വെളിച്ചത്ത് വന്നത്. തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നാണക്കേടായതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കി.
Comments