ശ്രീനഗർ: ദേശസ്നേഹവും ഐക്യവും പ്രതിഫലിക്കുന്ന കൂറ്റൻ കൊടിമരം, അതിൽ പാറിപ്പറക്കുന്ന ത്രിവർണ പതാക. മലനിരകൾക്ക് സമാന്തരമായി 108 അടി ഉയരമുള്ള കൊടിമരം സ്ഥാപിച്ചിരിക്കുകയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ. ഉറി സെക്ടറിൽ കമാൻ പോസ്റ്റിന് സമീപമാണ് ദേശീയ പതാക വഹിക്കുന്ന കൊടിമരം സ്ഥാപിച്ചത്.
രാജ്യസ്നേഹത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായാണ് കൊടിമരം സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേജർ ജനറൽ ആഷിം കോഹ്ലി (റിട്ട.), കലാപഹാർ ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കെ.എസ്. ദാഹിയ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.