വാടകക്കാരൻ ബാലാത്സംഗം ചെയ്തു:പോലീസിൽ പരാതിയുമായി യുവതി ന്യൂഡൽഹി: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ച യുവാവ് വിവാഹ വാഗ്ദ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ന്യൂഡൽഹിയിലെ സരിതാ വിഹാർ പോലീസ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
വീട്ടിൽ വാടകയ്ക്ക് താമസിച്ച സാഹിബ് അലി എന്ന ഇരുപതുവയസ്സുകാരനെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഹിന്ദുമത വിശ്വാസി എന്ന പേരിൽ താമസിച്ച യുവാവ് അടുപ്പം കാണിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. രാഹുലെന്ന പേരിലാണ് യുവാവ് തന്റെ വീട്ടിൽ താമസിച്ചത്.
തന്നോട് സുഹൃത്തിനെപ്പോലെ പെരുമാറിയ ശേഷം വിവാഹ വാഗ്ദ്ദാനം നൽകി. തുടർന്ന് അലി വിഹാർ എന്ന വീട്ടിൽ കൊണ്ടുപോയി മാതാപിതാക്കളെയും ബന്ധുക്കളേയും പരിചയപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അലിയുടെ വീട്ടിൽ രണ്ടാം തവണ കൊണ്ടുപോയപ്പോഴാണ് പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പോലീസ് പരാതി സ്വീകരിച്ച് കേസ്സ് എടുത്തിട്ടുണ്ട്.
Comments