മിലാൻ: ഇറ്റാലിയൻ ലീഗിൽ 18 ടീമുകൾക്ക് നാളെ രാവിൽ പോരാട്ടം. ഇന്റർ മിലാനും എ.സി.മിലാനും നാപ്പോളിയുമടക്കം കരുത്തരെല്ലാം നാളെ 15-ാം മത്സരങ്ങൾക്കായി ഇറങ്ങുകയാണ്. ഇന്റർ മിലാൻ ക്രോട്ടോണയോടും എ.സി.മിലാൻ ബെനവെന്റോയോടും കളിക്കും. മറ്റ് മത്സരങ്ങളിൽ നാപ്പോളി കാഗ്ലിയാരിക്കെതിരേയും എ.സി.റോമ സാംപദോറിയയേയും നേരിടും.
മറ്റ് വേദികളിൽ ഫിയോറന്റീന ബൊലോഗ്നയേയും പാർമ ടോറിനോയേയും നേരിടുമ്പോൾ അത്ലാന്റ സാസുവോളയോടും ലാസിയോ ജെനോവയോടും വെറോണ സ്പേസിയക്കെ തിരേയും കളിക്കാനിറങ്ങും.
ലീഗ് പട്ടികയിൽ എ.സി.മിലാനാണ് ഒന്നാമത്. ഇന്റർ മിലാൻ, റോമ, സാസുവോള, നാപ്പോളി എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
Comments