കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യവിവരം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാംഗുലിയെ നേരിട്ട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി അസുഖവിവരം തിരക്കിയത്. ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയുമായും പ്രധാനമന്ത്രി സംസാരിച്ചു.
എത്രയും വേഗം സൗരവ് ഗാംഗുലി സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഗാംഗുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരന് സ്നേഹാശിഷ് ഗാംഗുലി അറിയിച്ചു. ഇന്നലെയാണ് ഗാംഗുലിയെ തീവ്രത കുറഞ്ഞ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിതന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാരും അറിയിച്ചു.
Comments