വാഷിംഗ്ടൺ: ഭൂമി ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വർഷത്തെക്കാളും വേഗത്തിലെന്ന് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നും ഗവേഷകർ പറയുന്നു. ആഗോള താപനമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഭൂമി കറങ്ങുന്നതിന്റെ വേഗത ഇനിയും കൂടിയേക്കാമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാക്കാൻ 24 മണിക്കൂർ വേണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെഗറ്റീവ് ലീപ്പ് സെക്കൻഡ്സ് പ്രകാരം ഒരു ദിവസത്തിനായി 1.4602 മില്ലി സെക്കൻഡ്സ് ആണ് കുറയുന്നത്. 86,400 സെക്കൻഡിലാണ് ഭൂമി ഒരു തവണ കറക്കം പൂർത്തിയാക്കുന്നത്. അതായത് 24 മണിക്കൂർ. 2021ൽ 86,400ൽ 0.05 മില്ലി സെക്കൻഡുകളുടെ കുറവ് വന്നേക്കാമെന്നാണ് കണക്കുകൂട്ടൽ.
2020ൽ മാത്രം ദൈർഘ്യം കുറഞ്ഞ 28 ദിസവമുണ്ടായിരുന്നു. 1960ന് ശേഷം കുറഞ്ഞ സമയം റിപ്പോർട്ട് ചെയ്ത വർഷം 2020ആണ്. 2021ൽ ഇതിലും കുറയാൻ സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
Comments