കൊറോണയ്ക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; പ്രശംസിച്ച് ലോകവ്യാപാര സംഘടന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയ്‌ക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; പ്രശംസിച്ച് ലോകവ്യാപാര സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 05:46 pm IST
FacebookTwitterWhatsAppTelegram

ജനീവ : കൊറോണ മഹാമാരിക്കിടയിലും സാമ്പത്തിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകവ്യാപാര സംഘടന. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.4 ശതമാനമായി വർദ്ധിച്ചതോടെയാണ് പ്രശംസയുമായി ലോകവ്യാപാര സംഘടന രംഗത്ത് വന്നത്. ഇന്ത്യയുടെ ഏഴാമത് വ്യാപാരനയ അവലോകനത്തിനിടെയായിരുന്നു വ്യാപാര സംഘടനയുടെ പ്രശംസ.

സാമ്പത്തിക മുന്നേറ്റത്തിനായുള്ള ഇന്ത്യയുടെ നടപടികളേയും സംഘടന പ്രശംസിച്ചു. ഇന്ത്യയുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ച സാമൂഹിക സാമ്പത്തിക സൂചികകളായ പ്രതിശീർഷ വരുമാനം, ആയുർദൈർഘ്യം എന്നിവയിലുണ്ടായ നേട്ടംകൂടിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ചും സംഘടന പ്രത്യേകം പരാമർശിച്ചു. വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചതും, ധനസഹായ പദ്ധതികളും പ്രശംസനീയമാണെന്നും വ്യാപാര സംഘടന ചൂണ്ടിക്കാട്ടി.

കൊറോണയുടെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള നടപടികൾ ലഘൂകരിക്കുകയും, വ്യാപാര രംഗത്ത് നവീകരണങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നടപടികളെയും സംഘടന പുകഴ്‌ത്തി.

ഇന്ത്യയുടെ സാമ്പത്തിക ഉൾക്കൊള്ളൽ നയം ഗ്രാമവും,നഗരവും തമ്മിലുള്ള അന്തരം കുറയ്‌ക്കാൻ കാരണമായതായി ലോകവ്യാപാര സംഘടനാ സെക്രട്ടേറിയേറ്റിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് സബ്‌സിഡി ഏർപ്പെടുത്തിയത് ആളുകളുടെ ജീവിത നിലവാരം ഉയരാൻ കാരണമായി. രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി സമ്പ്രദായം പരോക്ഷ നികുതി വ്യവസ്ഥയ്‌ക്ക് ഗുണകരമാകും. ഇൻസോൾവൻസിയും, ബാങ്ക്‌റപ്റ്റ്‌സി കോഡും കോർപ്പറേറ്റ് മേഖലയിലെ കടം ഇല്ലാതാക്കും. ബാങ്കിംഗ് മേഖലയിലെ നവീകരണങ്ങൾ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏഴിലെത്തുന്നത്.

Tags: economic growth
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies