ഇന്നെങ്കിലും ജയിക്കണം; ജംഷദ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്നെങ്കിലും ജയിക്കണം; ജംഷദ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 05:46 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട ഇടവേളയ്‌ക്കുശേഷം, വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ് ജംഷദ്‌പൂർ എഫ്‌സി. എന്നാൽ ഒഡീഷ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 4-2 ന് തോൽവി വഴങ്ങിയതിനു ശേഷം വെറും മൂന്നുദിവസത്തെ ഇടവേളയ്‌ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്.

ഐ‌എസ്‌എല്ലിലെ ഏഴാം സീസണിൽ ഒൻപതു മത്സരങ്ങളിൽ നിന്നായി മൂന്നു വിജയവും നാല് സമനിലയും രണ്ടു തോൽവിയുമായി നിലവിൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ജംഷദ്‌പൂർ എഫ്‌സി. ഒൻപതു മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ ആറു മത്സരങ്ങളിൽ നിന്നായി രണ്ടു വിജയവും നാലു സമനിലകളുമായി കണക്കുകൾ ജംഷഡ്‌പൂരിന് അനുകൂലമാണ്. ഇതുവരെ ബ്ലാസ്റ്റേഴ്സിനെതിരായി 10 ഗോളുകളും ടീം നേടിയിട്ടുണ്ട്.

“ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്, ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഒന്നോ രണ്ടോ കളിക്കാർ മടങ്ങിയെത്തുന്നുണ്ട്‌. പിച്ചിൽ ഞങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം പരമാവധി പരിശ്രമിച്ച് എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കേണ്ടതായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അപകടകരമായ എതിരാളികളായിരിക്കും. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച രീതിയിലാണ് കളത്തിലിറങ്ങുന്നെതെന്നു ഉറപ്പാക്കേണ്ടതുണ്ട്, ”ജംഷദ്‌പൂർ ഹെഡ് കോച്ച് ഓവൻ കോയിൽ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള തന്റെ റെക്കോർഡ് കോയിലിന് ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മുൻ മത്സരങ്ങളിൽ മുൻ ചെന്നൈയിൻ എഫ്‌സി പരിശീലകനായ കോയിലിന് മികച്ച ചരിത്രമാണുള്ളത്. ജംഷദ്‌പൂരിന്റെ താരമായ നെറിജസ് വാൽസ്കിന്റെ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരങ്ങളിലെ മുൻകാല നേട്ടങ്ങളും മികച്ചതാണ്. ഈ സീസണിൽ ഇതുവരെ ആറ് ഗോളുകൾ നേടിയ നെറിജസ് വാൽസ്കിസിന് ചെന്നൈയിൻ എഫ്‌സിക്കൊപ്പമുള്ള അവസാന സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് ഗോളുകൾ നേടാനായിരുന്നു. എന്നാൽ ജംഷദ്‌പൂരിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ഗോളുകൾ നേടാൻ താരത്തിനായിരുന്നില്ല.

നാളത്തെ മത്സരം വിജയിക്കാൻ സാധിച്ചാൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താൻ ജംഷെഡ്പൂർ എഫ്സിക്ക് സാധിക്കും. ദുർബലമായ പ്രതിരോധനിരയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രതിസന്ധി. ഈ സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. എതിർ ടീം താരങ്ങളെ മാർക്ക് ചെയ്യുന്നതിൽ വരുത്തിയ പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങാൻ കാരണമായത്. പ്രതിരോധത്തിലെ പിഴവുകളാണ് ടീമിനെ ഇത്രത്തോളം തോൽവിയിലേക്ക് നയിച്ചത്. ജോർദാൻ മറേയുടെ ഫിനിഷിങ്ങിലെ പിഴവുകളും ടീമിനെ വലയ്‌ക്കുന്നു. എന്നാൽ പ്രധാന സ്ട്രൈക്കർ ആയ ഗാരി ഹൂപ്പർ അവസാന മത്സരത്തിൽ മടങ്ങിയെത്തിയതും ഗോളടിച്ചതും ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. ജോർദാൻ മുറേ മൂന്ന് ഗോളുകളും, ഗാരി ഹൂപ്പർ രണ്ട് ഗോളുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതെ സമയം ടീമിന്റെ മധ്യനിര മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. മധ്യനിരയിൽ ഫക്കുണ്ടോ പെരേര, വിസെന്റെ ഗോമസ് എന്നീ താരങ്ങൾക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്.

ഒഡീഷ എഫ്‌സിക്കെതിരെയുള്ള രാത്രി ദുഷ്‌കരമായിരുന്നു. ആ മത്സരം മുതൽ ഞങ്ങൾ ഒരുങ്ങുകയാണ്. ഞങ്ങൾ ഇന്നലെ നല്ല പരിശീലനം നേടി, ഇന്ന് ഞങ്ങൾ പരിശീലനത്തിന് പോകുന്നു. ഫുട്ബോളിൽ, ഞങ്ങൾ ഒരു നല്ല ടീമാണെന്ന് കാണിക്കേണ്ടതുണ്ട്. ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ടീമിന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” കോച്ച് കിബു വികുന പറഞ്ഞു.

Tags: BLASTERS
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies