ആലപ്പുഴ ; 2075 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മതമായി ഇസ്ലാം മതം മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ റാവുത്തര്‍ സമൂഹത്തിന് ഉടൻ തന്നെ ‘ഭാഷാ-ന്യൂനപക്ഷ’ പദവി നൽകും. ഭരണഘടനാപരമായ പ്രശ്നങ്ങൾ കാരണമാണിത് വൈകുന്നത് .അന്തർലീനമായ ‘സ്നേഹം’, ‘അനുകമ്പ’ എന്നിവ കാരണം ഇസ്ലാം അതിവേഗം വളരുന്ന മതമായി മാറി . ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങളും യാന്ത്രികമായി മാറിയിട്ടുണ്ടെന്ന് പറഞ്ഞ സുധാകരൻ മറ്റ് മതങ്ങളെ പരിഹസിക്കുകയും ചെയ്തു .
ഹിന്ദുമതം ധാർഷ്ട്യമുള്ളതാണ് അതിനു ആകർഷകവുമില്ല . ഇസ്ലാം മതത്തിനല്ലാതെ മറ്റൊരു മതത്തിനും മറ്റുള്ളവരോട് സ്നേഹം കാണിക്കാത്ത ആചാരങ്ങളാണ് ഉള്ളത് . കാരുണ്യവും സ്നേഹവും ഉള്ളത് ഇസ്ലാമിലാണ്.മറ്റ് മതങ്ങളുടെയെല്ലാം ആകര്ഷശക്തി നഷ്ടപ്പെട്ടു. ജീവകാരുണ്യവും സ്നേഹവുമില്ലാതെ യാന്ത്രികവും ആവര്‍ത്തനവിരസവുമായ ആചാരണങ്ങളാണ് മറ്റ് മതങ്ങളില്‍ ഉള്ളത്. ഇസ്ലാമിലും ആചാരങ്ങൾ ഉണ്ട് , പക്ഷെ അനുകമ്പയുമുണ്ട് . 2075 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മതം ഇസ്ലാമായി മാറുമെന്നും സുധാകരൻ പറഞ്ഞു.
Comments