ന്യൂഡൽഹി : പരിശീലനത്തിനിടെ കയ്ലാന തടാകത്തിൽ വച്ച് കാണാതായ പാരാ സ്പെഷ്യൽ ഫോഴ്സ് ക്യാപ്ടൻ അങ്കിത് ഗുപ്തയുടെ ഭൗതികദേഹം വീണ്ടെടുത്തു. കഴിഞ്ഞ അഞ്ചു ദിവസമായി തുടർന്ന തിരച്ചിലിനൊടുവിലാണ് ശരീരം കണ്ടെത്തിയത്. നാവികസേനയുടെ മാർകോസ് ടീമും തിരച്ചിലിനിറങ്ങിയിരുന്നു.
പത്താം പാര എസ്എഫ് ടീമിന്റെ ഭാഗമായിരുന്നു ക്യാപ്ടൻ അങ്കിത് ഗുപ്ത. ഹെലികോപ്ടറിൽ നിന്ന് വെള്ളത്തിൽ ചാടിയുള്ള പരിശീലനത്തിനിടെയാണ് അദ്ദേഹത്തെ കാണാതായത്. കൂടെയുള്ള മറ്റ് കമാൻഡോകൾ പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയെങ്കിലും അങ്കിത് തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
വെള്ളത്തിൽ വീണ ആളെ രക്ഷിക്കാനുള്ള പരിശീലനമായിരുന്നു കമാൻഡോകൾ നടത്തിയത്. അങ്കിതിനെ കാണാതായെന്ന് മനസ്സിലായ ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Comments