മിസ്ബയും സംഘവും സ്ഥാനമൊഴിഞ്ഞാൽ ഞാൻ പാക് ടീമിലേക്ക് മടങ്ങിയെത്താം; ഉപാധിവച്ച് മുഹമ്മദ് ആമിർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മിസ്ബയും സംഘവും സ്ഥാനമൊഴിഞ്ഞാൽ ഞാൻ പാക് ടീമിലേക്ക് മടങ്ങിയെത്താം; ഉപാധിവച്ച് മുഹമ്മദ് ആമിർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2021, 10:15 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : മടങ്ങിവരവിനെക്കുറിച്ച് വാർത്ത പ്രചരിക്കുന്നതിനിടയിൽ ടീമിലെത്താൻ ഉപാധിവച്ച് പാക് മുൻ പേസർ മുഹമ്മദ് ആമിർ. കഴിഞ്ഞ മാസമാണ് ആമിർ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 28കാരനായ താരം ടെസ്റ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇതിന് ശേഷം ഏകദിനത്തിലും ടി20യിലും മാത്രമായിരുന്നു പാകിസ്താന് വേണ്ടി കളിച്ചിരുന്നത്.

താൻ ഇപ്പോൾ ടീമിലേക്ക് മടങ്ങിവരുന്നതിനെക്കുറച്ച് ആലോചിക്കുന്നില്ല. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. പരിശീലകൻ മിസ്ബ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീമിന്‍റെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്മെന്‍റും മാറിയാല്‍ പാകിസ്താന് വേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്നും ആമിർ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

2010ൽ ഒത്തുകളി വിവാദത്തെ തുടർന്ന് അഞ്ച് വർഷത്തെ വിലക്ക് നേരിട്ട ആമിർ 2015 ൽ ആയിരുന്നു ടീമിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം പാക് ബൗളിംഗ് നിരയിലെ പ്രധാനിയായിരുന്നു ആമിർ. പരിമിത ഓവറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന പേരിൽ 2019ൽ ആയിരുന്നു താരം ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ഇക്കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നായിരുന്നു രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പാക് ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മാറേണ്ടത് അനിവാര്യമാണെന്ന ആമിറിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കളിക്കാര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കണമെന്നും ആമിര്‍ ആവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies