ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ദു:ഖകരമായ നിമിഷത്തിൽ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സെറം ഇൻസ്റ്റിറ്റൂട്ടിലുണ്ടായ തീപിടുത്തം വളരെ ദു:ഖകരമായ വാർത്തയാണെന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ സുഖംപ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഇന്ന് വൈകുന്നേരത്തോടെയാണ് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ ടെർമിനൽ 1 ഗേറ്റിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായി. നാലു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കെട്ടിടത്തിൽ നടന്ന വെൽഡിംഗ് ജോലികളാകാം തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
Anguished by the loss of lives due to an unfortunate fire at the @SerumInstIndia. In this sad hour, my thoughts are with the families of those who lost their lives. I pray that those injured recover at the earliest.
— Narendra Modi (@narendramodi) January 21, 2021
Comments