പാരീസ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശംസകൾ നേർന്നു. ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനം ഏറെ സന്തോഷവും ആത്മവിശ്വാസവും ജനങ്ങൾക്ക് നൽകുന്നതാണെന്നും മാക്രോൺ വ്യക്തമാക്കി.
ഈ ശുഭമുഹൂർത്തത്തിൽ തന്റെ ഏറ്റവും ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഫ്രാൻസും ഒരേ വെല്ലുവിളികളെ ഒരു പോലെ നേരിട്ട് വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും മാക്രോൺ പറഞ്ഞു. 2018ൽ നടത്തിയ ഇന്ത്യ സന്ദർശനത്തിന്റെ ഓർമ്മകളിന്നും ആവേശം നൽകുന്നതാണെന്നും മാക്രോൺ പറഞ്ഞു.
Comments