ന്യൂഡൽഹി: സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. സ്വർണ്ണക്കള്ളക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റേയും വെള്ളിയുടെയും ഇറക്കുമതി നികുതി കുറച്ചത്. അസംസ്കൃത ചെമ്പിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സോളാർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ അഞ്ചു ശതമാനം കുറച്ചു. ചിലയിനം ഓട്ടോമൊബൈൽ പാർട്ട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തുകയും ചെയ്തു. പരുത്തിയ്ക്ക് പത്ത് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും ഏർപ്പെടുത്തി.
സ്വർണ്ണത്തിനും വെള്ളിയ്ക്കും വില കുറയും. വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പാർട്ട്സിനും വില കുറയും. അതേസമയം ഓട്ടോമൊബൈൽ പാർട്ട്സുകൾക്ക് വിലകൂടും.
Comments