ന്യൂഡല്‍ഹി :പ്രിയങ്കാവാദ്രയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. പ്രിയങ്കാ വാദ്രയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹാപൂരില്വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പ്രിയങ്കാ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ലില്‍ അഴുക്ക് നിറഞ്ഞതിനാല്‍ കൃത്യമായ കാഴ്ച ഡ്രൈവര്‍ക്കില്ലായിരുന്നു എന്നതാണ് അപകടത്തിന് കാരണമായത്. കാഴ്ചക്കുറവ് കാരണം അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ കാറ് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു.
പ്രിയങ്കയ്ക്ക് അകമ്പടി വന്ന വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്.പ്രിയങ്ക സഞ്ചരിച്ച വാഹനത്തിന് പിറകില്‍ നാല് വാഹനങ്ങളുണ്ടായിരുന്നു. പ്രിയങ്കയുടെ വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇവപരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
Comments