കാഠ്മണ്ഡു: രാഷ്ട്രീയ അനശ്ചിതത്വങ്ങളാൽ പൊറുതിമുട്ടുന്ന നേപ്പാൾ വാക്സിനേഷന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി. ആദ്യ ഘട്ട വാക്സിനേഷൻ കഴിഞ്ഞെന്നാണ് നേപ്പാൾ ഭരണകൂടം അറിയിച്ചത്.
ആകെ 1,84,857 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയെന്നാണ് ഭരണകൂടം പറയുന്നത്. ആകെ 77 ജില്ലകളിലെ 201 ബൂത്തുകളിലായിട്ടാണ് ശനിയാഴ്ചയോടെ വാക്സിനേഷൻ പൂർത്തിയായത്.
ഒന്നാം പ്രവിശ്യയിലും രണ്ടാം പ്രവിശ്യയിലുമായി അരലക്ഷത്തോളം പേർക്ക് വാക്സിൻ നൽകിയെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ബാഗ് മതി, ഗാണ്ഡ്വിക്, കർണാലി, സുദുർ പശ്ചിം എന്നീ പ്രവിശ്യകളിലും ആദ്യഘട്ട വാക്സിനേഷൻ പൂർത്തിയായെന്നാണ് നേപ്പാൾ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള കോവിഷീൽഡ് വാക്സിനാണ് നേപ്പാൾ നൽകുന്നത്. പത്ത് ലക്ഷത്തോളം വാക്സിൻ ഇന്ത്യയിൽ നിന്നും ലഭ്യമായ ശേഷമാണ് നേപ്പാൾ നടപടികൾ ആരംഭിച്ചത്.
Comments