കോഴിക്കോട്: ഫുട്ബോൾ മൈതാനത്തെ വനിതാ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. കേരള വനിതാ ഫുട്ബോൾ താരവും പരിശീലകയുമായിരുന്നു ഫൗസിയ. കോഴിക്കോട് നടക്കാവ് ഗേൾസ് ഹൈസ്ക്കൂളിലെ പരിശീലക എന്ന നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു.
ഫുട്ബോളിന് പുറമേ, ഹാൻഡ്ബോള്‍, ഹോക്കി, വോളിബോൾ എന്നീ കായിക ഇനത്തിലും ഫൗസിയ കഴിവ് തെളിയിച്ച കായികതാരമായിരുന്നു. അർബുദ രോഗത്തെ അതിജീവിച്ചാണ് ഫൗസിയ കളിക്കളത്തിലേക്ക് വീണ്ടും തിരികെ എത്തിയത്.
Comments