പുതുച്ചേരി: രാഷ്‌ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന പുതുച്ചേരിയിൽ ഭരണ കക്ഷിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ്. നിയമസഭയിൽ ആകെ കൂടെയുള്ളത് 12 പേർമാത്രമാണെന്ന കടുത്ത വെല്ലുവിളിയാണ് കോൺഗ്രസ്സിനേയും മുഖ്യമന്ത്രി വി.നാരായണ സ്വാമിയേയും അലട്ടുന്നത്. ലെഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ നിർദ്ദേശപ്രകാരമാണ് പുതുച്ചേരി കോൺഗ്രസ്സ് മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിനായി നീങ്ങുന്നത്.
കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയത് ഭരണകക്ഷിയിൽപെട്ട എം.എൽ.എ മാരുടെ രാജിയാണ്. എ. ജോൺകുമാർ, ലക്ഷ്മി നാരായണൻ എന്നിവരും ഡി.എം.കെയുടെ എം.എൽ.എയായ കെ.വെങ്കിടേശ്വരൻ എന്നിവരാണ് രാജിവെച്ചത്.
ഈ വർഷം അവസാനത്തോടെ മാത്രം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാ നിരുന്ന കോൺഗ്രസ്സിന് അപ്രതീക്ഷിത തിരിച്ചടിയായാണ് പുതുച്ചേരിയിലെ രാഷ്‌ട്രീയം മാറിയത്. വിശ്വാസം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി ഇന്നലെ രാത്രി വൈകി അവസാനിച്ച യോഗത്തിന് ശേഷവും പ്രഖ്യാപിച്ചി രിക്കുകയാണ്.















