ബിക്കിനിക്ക് വിലക്ക്; ഖത്തറിൽ നടക്കാനിരിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ജർമ്മൻ താരങ്ങൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബിക്കിനിക്ക് വിലക്ക്; ഖത്തറിൽ നടക്കാനിരിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ജർമ്മൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2021, 11:43 pm IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: അടുത്ത മാസം ഖത്തറിൽ നടത്താനിരിക്കുന്ന ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ജർമ്മൻ വനിത വോളിബോൾ താരങ്ങൾ. ജൂലിയ സ്യൂഡ്, കാർല ബൊർജെർ എന്നിവരാണ് പ്രതിഷേധം അറിയിച്ചത്. മത്സരത്തിൽ ബിക്കിനി ധരിക്കാൻ അനുവാദമില്ലാത്തതിനാലാണ് ടൂർണമെന്റ് ബഹിഷ്‌കരിക്കുന്നതെന്ന് താരങ്ങൾ വ്യക്തമാക്കി.

‘ഞങ്ങൾ പോകുന്നത് ഞങ്ങളുടെ ജോലി ചെയ്യാനാണ്. എന്നാൽ ഞങ്ങളുടെ ജോലിക്ക് എന്ത് വസ്ത്രം ധരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. എങ്ങനെ ജോലി ചെയ്യണമെന്ന് ഒരു സർക്കാർ നിർദ്ദേശം നൽകുന്ന ആദ്യ രാജ്യവും ആദ്യ ടൂർണമെന്റുമായിരിക്കും ഇത്. ഞങ്ങൾ അതിനെ വിമർശിക്കുക തന്നെ ചെയ്യും’. കാർല ബൊർജെർ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷക്കാലമായി പുരുഷൻമാരുടെ ലോക ചാമ്പ്യൻഷിപ്പ് നടക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വനിതകളുടെ ടൂർണമെന്റ് നടക്കുന്നത്. വസ്ത്ര ധാരണത്തെക്കുറിച്ചുള്ള കർശനമായ നിയമങ്ങൾ കാരണം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ബൊർജെറിനും ഡബിൾസ് പങ്കാളിയായ സ്യൂഡിനും ടൂർണമെന്റ് നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

സാധാരണ ബിക്കിനികളേക്കാൾ നീളമുള്ള ട്രൗസറും ഷർട്ടും ധരിക്കാനാണ് വനിതാ കളിക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കളിക്കാർ ബിക്കിനി ധരിക്കുന്നത് ആതിഥേയ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നില്ലെന്നാണ് ലോക ബീച്ച് വോളിബോൾ ഫെഡറേഷന്റെ ആരോപണം.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies