യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച 200 കല്യാണി എം4 വാഹനങ്ങൾക്ക് ഓർഡർ; ആത്മനിർഭർ ഭാരതിന് ഉറച്ച പിന്തുണ നൽകി സൈന്യം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച 200 കല്യാണി എം4 വാഹനങ്ങൾക്ക് ഓർഡർ; ആത്മനിർഭർ ഭാരതിന് ഉറച്ച പിന്തുണ നൽകി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 08:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന് ശക്തമായ പിന്തുണ നൽകി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ത്യൻ കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡിൽ നിന്നും 200 കല്യാണി എം4 വാഹനങ്ങൾ വാങ്ങാൻ സൈന്യം ഓർഡർ നൽകി. 177.95 കോടി രൂപയുടെ ഓർഡറാണ് നൽകിയിരിക്കുന്നത്.

യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായി അന്താരാഷ്‌ട്ര കമ്പനിയായ പാരാമൗണ്ട് ഗ്രൂപ്പുമായി പങ്കാളിത്തം ആരംഭിച്ചെന്ന് ഭാരത് ഫോർജ് ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൈനും ഐഇഡി ഭീഷണികളുമുള്ള ദുർഘടമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് കല്യാണി എം4 വാഹനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ഓർഡർ ലഭിച്ചതിന് പിന്നാലെ കമ്പനിയുടെ ഷെയറിന്റെ വിലയിൽ 3.5 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

ഉയരങ്ങളിൽ നിന്നുള്ള യുദ്ധത്തിന് ഉപയോഗിക്കാവുന്ന വാഹനങ്ങൾക്കാണ് സൈന്യം ഓർഡർ നൽകിയത്. അതിർത്തിയിൽ സേനാ പിൻമാറ്റം തുടരുമ്പോഴും ഭാവിയിൽ ചൈനയിൽ നിന്നും സമാനമായ രീതിയിൽ പ്രകോപനം ഉണ്ടായേക്കാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അടിയന്തിരമായി വാഹനങ്ങൾ ലഭ്യമാക്കണമെന്ന് സൈന്യം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിച്ചാൽ ഉടൻ തന്നെ അതിർത്തിയിലെ ഉയർന്ന മേഖലകളിൽ വാഹനങ്ങളെ വിന്യസിക്കും. എന്നാൽ ഏതൊക്കെ മേഖലകളിലാകും ഇവയെ വിന്യസിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചർച്ചകളുടെ ഭാഗമായി പാംഗോങ് സോ തടാകത്തിന്റെ വടക്ക്-തെക്കൻ തീരങ്ങളിൽ നിന്നും സേനാ പിന്മാറ്റം പൂർത്തിയായി കഴിഞ്ഞു. പാംഗോങിലെ പിന്മാറ്റം 10 മാസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമമിട്ടെന്നാണ് വിലയിരുത്തൽ. ഗോഗ്ര ഹോട്ട് സ്പിംഗ്‌സ്, ഡെപ്‌സങ് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റത്തിനായി 10-ാം ഘട്ട ചർച്ച ഉടൻ നടക്കും.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies