ചെന്നൈ ; മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ആശംസ അറിയിച്ചിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം രവിചന്ദ്രൻ അശ്വിൻ . ഇപ്പോഴിതാ രാജ്യാന്തര മത്സരങ്ങളുടെ തിരക്കിനിടയിലും ആദ്യ ആഴ്ചതന്നെ ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയ അശ്വിന് നന്ദിയറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നു . ‘ലാലേട്ടൻ’ എന്ന വാക്കിനൊപ്പമാണ് മോഹൻലാലിന്റെ നന്ദിവാക്കുകൾ അശ്വിൻ പങ്കുവച്ചത് .
വലിയ തിരക്കുകൾക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകൾ പറയാനും സമയം കണ്ടെത്തിയതിന് നന്ദി. താങ്കളുടെ ഈ പ്രവൃത്തി ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെപ്പോലും മറികടന്നു. താങ്കളുടെ കരിയറിന് എല്ലാ ആശംസകളും’ – മോഹൻലാൽ കുറിച്ചു
ഇതാണ് ‘ലാലേട്ടൻ’ എന്ന വിളിയോടെ അശ്വിൻ ഇന്ന് പങ്കുവച്ചത്. ഇതിനകം ഈ ട്വീറ്റിന് ഇരുപതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. ആയിരത്തഞ്ഞൂറോളം പേർ ഇത് ഷെയറും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായക മത്സരം ബുധനാഴ്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെയാണ് അശ്വിന്റെ ട്വീറ്റ് .
Comments