അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഇന്ത്യക്കായി തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശർമ്മയാണ് ആദ്യവിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റ് അക്ഷർ പട്ടേലും വീഴ്‌ത്തി. ഡോം സിബ്ലിയെയാണ് റണ്ണെടുക്കും മുന്നേ ഇഷാന്ത് പുറത്താക്കിയപ്പോൾ ജോണി ബെയർസ്റ്റോവിനെ പൂജ്യത്തിന് അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ മൂപ്പത് റൺസ് എന്ന നിലയിലാണ്. ക്രോളി (27) റൂട്ട്(3) എന്നിവരാണ് ക്രീസിലുള്ളത്.

ഇന്ത്യൻ നിരയിൽ രോഹിതും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാര്. മദ്ധ്യനിരയിൽ ചേതേശ്വർഇ പൂജാര, വിരാട്‌കോഹ്ലി, അജിങ്ക്യാരഹാനേ, ഋഷഭ് പന്ത് എന്നിവർ തന്നെ തുടരുകാണ്. ആർ.അശ്വനിനും അക്ഷർ പട്ടേലിനുമൊപ്പം വാഷിംഗ്ടൺ സുന്ദറും ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബൂംമ്രയും ടീമിലുണ്ട്.
ഇംഗ്ലണ്ടിനായി സിബ്ലിക്കൊപ്പം സാക് ക്രാളിയാണ് ഓപ്പണറായി ഇറങ്ങുന്നത്. ബെയർസ്‌റ്റോ മടങ്ങിയെത്തിയ ബാറ്റിംഗ് നിരയിൽ ജോ റൂട്ട്, ബെൻ സ്‌റ്റോര്‌സ്, ഒല്ലി പോപ്, ബെൻ ഫോക്‌സ് എന്നിവരാണ് മദ്ധ്യനിര കാക്കുന്നത്. ജോഫ്രാ ആർച്ചറും ജയിംസ് ആൻഡേഴ്‌സണും മടങ്ങിയെത്തിയ ബൗളിംഗ് നിരയിൽ സ്റ്റുവർട്ട് ബ്രോഡും കളത്തിലിറങ്ങും. സ്പിന്നർറായ ജാക് ലീച്ചിനെനിലനിർത്തിയാണ് ഇംഗ്ലണ്ട ഇറങ്ങിയിരിക്കുന്നത്.















