ദുബായ്: ഇംഗ്ലണ്ട് പരമ്പരയിൽ റാങ്കിംഗിൽ വീണ്ടും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യൻ താരങ്ങളുടെ പോയിന്റ് നിലയിൽ വർദ്ധനയുണ്ടായത്. രോഹിത് ശർമ്മും അശ്വിനുമാണ് മികച്ച നേട്ടം ഉണ്ടാക്കിയത്.
പുതിയ റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാരിൽ രോഹിത് ആറ് സ്ഥാനം കയറി എട്ടാം സ്ഥാനത്തെത്തി.ബൗളർമാരിൽ അശ്വിൻ നാല് സ്ഥാനം കടന്ന് മൂന്നാമതെത്തി. ആഗോള താരങ്ങളിൽ ബൗളർമാരിലെ ആദ്യ പത്തുപേരിലുള്ള ഏക ഇന്ത്യൻ സ്പിന്നർ അശ്വിനാണ്.
ടെസ്റ്റ് ബാറ്റിംഗിൽ ഒന്നാമൻ ന്യൂസിലന്റിന്റെ നായകൻ കെയിൻ വില്യംസണാണ്. വിരാട് കോഹ്ലി അഞ്ചാമതാണ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നാലാം സ്ഥാനത്തുണ്ട്. രോഹിത് ശർമ്മയ്‌ക്ക താഴെ പത്താം സ്ഥാനത്ത് ചേതേശ്വർ പൂജാരയും സ്ഥാനം പിടിച്ചു.
ബൗളർമാരിൽ ന്യൂസിലന്റിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ഒന്നാമതായിരുന്ന ബൂമ്ര ഒൻപതാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു.















