ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ കിളിമാഞ്ചാരോ കീഴടക്കി ഒൻപത് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ റിത്വിക ശ്രീയാണ് കിളിമാഞ്ചാരോ പർവ്വതം കീഴടക്കിയത്. ഇതോടെ കിളിമഞ്ചാരോ പർവ്വതം കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി റിത്വിക.
പിതാവിനൊപ്പമാണ് റിത്വിക ഈ നേട്ടം കൈവരിച്ചത്. സമുദ്ര നിരപ്പിൽ നിന്ന് 5681 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻസ് പോയിന്റാണ് റിത്വിക കീഴടക്കിയത്. അനന്തപൂർ ജില്ലാ കളക്ടർ ഗന്ധം ചന്ദ്രുഡു റിത്വികയ്ക്ക് ആശംസകൾ നേര്‍ന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവരം പുറത്തുവരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വതമായ കിളിമാഞ്ചാരോ ടാൻസാനിയയിലാണ് സ്ഥിതിചെയ്യുന്നത്.
ക്രിക്കറ്റ് പരിശീലകനും സ്പോര്‍ട്സ് കോഡിനേറ്ററുമാണ് റിത്വികയുടെ അച്ഛൻ. തെലങ്കാനയിലെ റോക്ക് ക്ലൈംപിംഗ് സ്കൂളിൽ നിന്നാണ് റിത്വികയ്ക്ക് പരിശീലനം ലഭിച്ചത്. കൂടാതെ ലഡാക്കിൽ നിന്ന് ലെവൽ ടു ട്രെയിനിംഗും ലഭിച്ചിട്ടുണ്ട്.
Congratulations to Ritwika Sree of Ananthapur for becoming the world’s second youngest& Asia’s youngest girl to scale Mt Kilimanjaro. You have grabbed the opportunities despite many odds.Keep inspiring@ysjagan #APGovtSupports#AndhraPradeshCM#PowerofGirlChild pic.twitter.com/Xu8LZw8OVz
— Gandham Chandrudu IAS (@ChandruduIAS) February 28, 2021
Comments