ലക്നൗ: ബി.ജെ.പി നേതാവിന്റെ മകന് നേരെ ഉത്തർപ്രദേശിൽ ഒരു സംഘം ആളുകൾ വെടിയുതിർത്തു. ഭാരതീയ ജനതാ പാർട്ടി നേതാവും ലോക് സഭാംഗവുമായ കൗശൽ കിശോറിന്റെ മകൻ ആയുഷിന് നേരെയാണ് ആക്രമണം നടന്നത്. ലക്നൗവിനടുത്ത് മഡിയാവാ മേഖലയിൽ വെച്ചാണ് ബൈക്കിൽ സഞ്ചരിക്കവേ ആയുഷിനെ അജ്ഞാതർ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആയുഷിനെ ട്രോമാകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയുഷിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറ്റവാളികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഉർജ്ജിതമാക്കിയെന്നും ലക്നൗ പോലീസ് അറിയിച്ചു.
Comments