കുവൈറ്റ് സിറ്റി – എം.ഇ.എസ് കുവൈത്ത് സീനിയർ മെമ്പർ എഞ്ചിനീയർ ഉമ്മർകുട്ടിക് എം.ഇ.എസ് കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നല്കി. 22 വർഷത്തോളം കുവൈറ്റ് ഓയിൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.വിവിധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം സമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു എം.ഇ.എസ് നല്കിയ സ്നേഹ ഉപഹാരം കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് റാഫി ഉമ്മർ കുട്ടി സാഹിബിന് നൽകി. പ്രസ്തുത ചടങ്ങിൽ റമീസ് സലേഹ്, അർഷദ്, റയീസ് സലേഹ് എന്നിവർ പങ്കെടുത്തു.
Comments