ക്യാംപ്‌നൂവിൽ ഉയർത്തെഴുന്നേറ്റ് ബാഴ്‌സ; രണ്ടാം പാദത്തിൽ സെവിയ്യയെ തകർത്ത് കോപ്പ ഡെൽറേ ഫൈനലിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്യാംപ്‌നൂവിൽ ഉയർത്തെഴുന്നേറ്റ് ബാഴ്‌സ; രണ്ടാം പാദത്തിൽ സെവിയ്യയെ തകർത്ത് കോപ്പ ഡെൽറേ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2021, 03:29 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: കോപ്പ ഡെൽറേ ഫൈനലിന് യോഗ്യത നേടി ബാഴ്‌സലോണ. ക്യാംപ്‌നൂവിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സെവിയ്യയെ തകർത്താണ് ബാഴ്‌സ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പാദത്തിൽ സെവിയ്യ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

3 ഗോൾ സ്‌കോർ ചെയ്ത് ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്‌സ സ്വന്തം തട്ടകമായ ക്യാംപ്‌നൂവിൽ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ബാഴ്‌സ അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. ബാഴ്‌സ താരങ്ങൾ ആകെ 22 ഷോട്ടുകളാണ് സെവിയ്യയുടെ പോസ്റ്റിനെ ലക്ഷ്യമാക്കി പായിച്ചത്. മത്സരത്തിന്റെ 68 ശതമാനവും പന്ത് ബാഴ്‌സയുടെ കൈവശമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണയുടെ ആദ്യ ഗോൾ എത്തി. ഉസ്മാൻ ഡെംബലെയുടെ ലോംഗ് റേഞ്ചർ സെവിയ്യ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തി. പിന്നീട് ബാഴ്‌സ നിരന്തരമായി ഗോളിന് ശ്രമിച്ചെങ്കിലും സെവിയ്യ പ്രതിരോധ നിര മികച്ചുനിന്നു. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആക്രമണം തുടർന്നു. നിശ്ചിത സമയത്തിന്റെ ഇഞ്ചുറി ടൈമിലാണ് സെവിയ്യ സമനില ഗോൾ വഴങ്ങിയത്.

ഗ്രീസ്മാൻ നൽകിയ അളന്നുമുറിച്ച ക്രോസ് ബോക്‌സിനുള്ളിൽ നിന്ന ജെറാർദ് പീകെ ഹെഡറിലൂടെ(90+4) വലയിലെത്തിച്ചു. നിമിഷങ്ങൾക്ക് ശേഷം ബാഴ്‌സയുടെ വിജയ ഗോൾ എത്തി. മാർട്ടിൻ ബ്രാത്‌വെയ്റ്റിലൂടെ(95) ബാഴ്‌സ സെവിയ്യയ്‌ക്ക് മറുപടി നൽകി. നിലവിലെ ഫോമിൽ ഒരു തിരിച്ചുവരവ് അസാധ്യമെന്ന് വിലയിരുത്തിയ വിമർശകരുടെ വായടപ്പിച്ച പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies