തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. തിരുവനന്തപുരം സ്വദേശിനി ദിവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ഒരു വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ, സിംകാർഡ്, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കണമെന്നാണ് നിർദ്ദേശം.
അതേസമയം എങ്ങിനെയാണ് ഇവർ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
Comments