ഗോളടിക്കാതെ ഗോളടിപ്പിച്ച് മെസി, ഒസാസുനയെ തകർത്ത് ബാഴ്‌സ; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോളടിക്കാതെ ഗോളടിപ്പിച്ച് മെസി, ഒസാസുനയെ തകർത്ത് ബാഴ്‌സ; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2021, 01:58 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ബാഴ്‌സ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ട് ഗോളിന് വഴിയൊരുക്കിയ സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.

പതിവ് ശൈലിയിൽ പന്ത് കൈവശം വെച്ച് ബാഴ്‌സ തുടക്കം മുതൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മത്സരത്തിന്റെ 64 ശതമാനം സമയത്തും പന്ത് ബാഴ്‌സയുടെ പക്കലായിരുന്നു. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ബാഴ്‌സയുടെ ശ്രമങ്ങൾ 30-ാം മിനിട്ടിൽ ഫലം കണ്ടു. ലയണൽ മെസിയുടെ കൃത്യമായ പാസ് ജോർദി ആൽബയിലേയ്‌ക്ക്. ഇടത് വിംഗിലൂടെ കുതിച്ചെത്തിയ ആൽബ പാസിന് ശ്രമിക്കാതെ പോസ്റ്റിലേയ്‌ക്ക് ഷൂട്ട് ചെയ്തു. ഗോളിയെ മറികടന്ന് പന്ത് വലയിൽ. ആദ്യ പകുതിയിൽ ബാഴ്‌സയ്‌ക്ക് ഒരു ഗോളിന്റെ ലീഡ്.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോച്ച് റൊണാൾഡ് കൂമാൻ അഞ്ച് മാറ്റങ്ങൾ വരുത്തി. അപകടമുണ്ടാകുനുള്ള സാധ്യത കണക്കിലെടുത്ത് മെസിയെ പിൻവലിക്കാതിരുന്ന കൂമാന്റെ തന്ത്രം 83-ാം മിനിട്ടിൽ വിജയിച്ചു. പകരക്കാരനായി ഇറങ്ങിയ യുവതാരം ഇലയ്ക്‌സ് മൊറിബ ഗോൾ നേടി. മെസിയുടെ പാസ് സ്വീകരിച്ച മൊറിബ സമയം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു. ബാഴ്‌സയുടെ സീനിയർ ടീമിന് വേണ്ടിയുള്ള മൊറിബയുടെ ആദ്യ ഗോളായിരുന്നു ഇത്.

ജയത്തോടെ ബാഴ്‌സലോണയ്‌ക്ക് 56 പോയിന്റായി. 26 കളികളിൽ 17 വിജയവും 5 സമനിലയും 4 തോൽവിയുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 24 മത്സരങ്ങളിൽ 58 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 53 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies