യോഗിയുടെ നേതൃത്വത്തിൽ 'ടീം 11': യുപി മോഡൽ കൊറോണ നിയന്ത്രണം ഇങ്ങനെ, മാതൃക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യോഗിയുടെ നേതൃത്വത്തിൽ ‘ടീം 11’: യുപി മോഡൽ കൊറോണ നിയന്ത്രണം ഇങ്ങനെ, മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 08:22 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. ക്രിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച് യോഗി സർക്കാരിന്റെ പ്രവർത്തന രീതി മാതൃകയാകുയാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചെങ്കിലും 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കൂടാതെ മരണ നിരക്ക് 1.4 ശതമാനത്തിൽ ഒതുക്കാനും കഴിഞ്ഞു. വാക്സിനേഷനിലും സംസ്ഥാനം മുന്നിലാണ്. ഇതുവരെ 35 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.

കൊറോണ വ്യാപനം നിയന്ത്രിക്കാൻ സഹായകരമായത് എട്ട് ഘടകങ്ങളാണ്. രാഷ്‌ട്രീയ നേതൃത്വം തന്നെയാണ് അതിൽ പ്രധാനവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ടീം 11 എന്ന പേരിൽ 11 വകുപ്പ് തല കമ്മിറ്റികൾ രൂപീകരിച്ചു. യോഗി ആദിത്യ നാഥിന്റെ മേൽനോട്ടത്തിൽ 25ഓളം മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിൽ പ്രവർത്തിച്ചത്.

കേന്ദ്രസർക്കാരും സംസ്ഥാനവുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്വം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയ്‌ക്കായിരുന്നു. ലോക്ഡൗൺ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ മേഖലയേയും ഒരുപോലെ ശ്രദ്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മാതൃകയാകുകയാണ് യുപി മോഡൽ കൊറോണ പ്രതിരോധം.

80 ശതമാനത്തോളം കൊറോണ രോഗികൾക്കും ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്താനുള്ള ഏക മാർഗം നിരീക്ഷണം ആയിരുന്നു. ഇതിനായി സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരാണ് വിവിധ നഗരങ്ങളിലെ 3.12 കോടി വീടുകളിലെത്തി നിയന്ത്രണ നടപടികൾ വിവരിച്ച് നൽകിയതും അവ പ്രാവർത്തിക മാക്കാൻ സഹായിച്ചതും. 15.5 കോടി ആളുകളാണ് നിരീക്ഷണ പരിധിയിൽ വന്നത്.

യുപിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധന നടത്തിയത്. മാർച്ച് 15 വരെ 3.2 കോടി ടെസ്റ്റുകളാണ് നടത്തിയത്. 771 ആശുപത്രികളിലാണ് പരിശോധനയും ചികിത്സയും നടന്നത്. പൂൾ ടെസ്റ്റിംഗ്, പ്ലാസ്മ തെറാപ്പി എന്നിവ ഉൾപ്പെടെ വിവിധ തരം നടപടികളും സർക്കാർ സ്വീകരിച്ചു. കൊറോണ രോഗികൾക്കൊപ്പം തന്നെ മറ്റ് രോഗികൾക്കായുള്ള ചികിത്സയും ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമായി.

Tags: COVID-19yogi aditya nath
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies