ചെന്നൈ: ഐ.പി.എല്ലിനായി ഒരുങ്ങുന്ന ക്രിക്കറ്റ് ലോകത്തിന് ട്രാക്ക് ആന്റ് ഫീൽഡിൽ നിന്നും തകർപ്പൻ ആശംസാ സന്ദേശം. വേഗതയുടെ ലോകതാരമായ ഉസൈൻ ബോൾട്ടാണ് റോയൽ ചലഞ്ചേഴ്സിന് ആശംസകളർപ്പിച്ചത്. സ്വന്തം ടീമിന്റെ ജഴ്സിയിൽ ഒരു ആരാധകന്റെ ആശംസാ സന്ദേശം വന്നപ്പോൾ ആദ്യം ശ്രദ്ധിക്കാതിരുന്ന വിരാട് കോഹ്ലി സന്ദേശമയച്ചയാളെ തിരിച്ചറിഞ്ഞപ്പോൾ അമ്പരന്നുപോയി.
മുന്നേ തന്നെ ബാംഗ്ലൂർ ടീമിന്റെ ആരാധകനാണ് ജമൈക്കൻ വംശജനായ ബോൾട്ട്. തന്റെ ടീമിന് എല്ലാ ആശംസകളും നേരുന്നതായി ബോൾട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ട്വീറ്റ് മനസ്സിലാക്കിയ ഉടൻ കോഹ് ലിയും എ.ബി ഡിവിലിയേഴ്സും സന്ദേശം പരമാവധി ആരാധകരിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്.
‘പ്രിയപ്പെട്ട ചലഞ്ചേഴ്സ് നിങ്ങളെ ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വേഗമേറിയ കാട്ടുപൂച്ച; ഇതാ നിങ്ങൾക്കൊപ്പമുണ്ട്.’ ബോൾട്ട് ട്വീറ്ററിൽ കുറിച്ചു.
എന്തുകൊണ്ടാണ് താങ്കളെ ഞങ്ങൾ ബാംഗ്ലൂർ ടീമിന്റെ ഭാഗമാക്കിയത് എന്ന് ഇപ്പോൾ മനസ്സിലായില്ലെ എന്നാണ് ബോൾട്ടിന് മറുപടിയായ വിരാട് കോഹ്ലി ട്വിറ്ററിൽ കുറിച്ചത്.
Comments