പൂവന് പഴവും, ചാരപ്പൂവനും, റോബെസ്റ്റയും, കദളിപ്പഴവും തുടങ്ങി മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള വാഴപ്പഴം നമുക്കെല്ലാം സുപരിചിതമാണ്. അവയെല്ലാം നാം കഴിച്ചിട്ടുമുണ്ട്. എന്നാല്‍ നീല നിറത്തിലുള്ള വാഴപ്പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ….. അത്തരത്തില്‍ ഒന്ന് കഴിച്ച ആരെങ്കിലും ഉണ്ടോ…. ഇത് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അത്ഭുതം തോന്നാതിരിക്കില്ല. എന്നാല്‍ കാര്യം സത്യമാണ്. നീലനിറത്തിലുള്ള ഒരു വ്യത്യസ്തമായ വാഴപ്പഴം ഉണ്ട് ബ്ലൂജാവ വാഴ എന്നാണ് അതിന്റെ പേര്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ ബ്ലൂ ജാവ വാഴ.
ഒഗില്‍വി എന്ന പ്രമുഖ പരസ്യ കമ്പനിയുടെ ഗ്ലോബല്‍ സര്‍വീസ് ക്രിയേറ്റീവ് ഓഫീസറായ താം കായ് മെംഗ് ആണ് ചിത്രം ഉള്‍പ്പെടെ ബ്ലൂജാവ വാഴയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം വാനില ഐസ്ക്രീമിന്റെ സ്വാദാണ് ഈ ബ്ലൂ ജാവ പഴത്തിന് എന്നതും ഈ പഴത്തെ വ്യത്യസ്തമാക്കുന്നു എന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ ഈ ട്വീറ്റ് വൈറലായതോടെ സംഭവം കളവാണെന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് കമന്റ് നല്കി.
എന്നാല്‍ പിന്നീട് അദ്ദേഹം എത്തിയത് ഈ വാഴപ്പഴത്തിനെ കുറിച്ചുള്ള ആമസോപീഡിയയില്‍ നിന്നുള്ള ലിങ്കും ആയിട്ടായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ഈ ബ്ലൂ ജാവ പഴം ആദ്യമായി കണ്ടു തുടങ്ങിയത്.ഹവായിലും ഈ പഴം ഏറെ പ്രസിദ്ധമാണ്. ഐസ്ക്രീം ബനാന എന്ന പേരിലാണ് അവിടെ ബ്ലൂ ജാവ പഴം അറിയപ്പെടുന്നത്. ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും. ഇതേ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും കൗതുകം തോന്നാം. അത്തരത്തില്‍ വ്യത്യസ്തവും വ്യത്യസ്തവുമാണ് ഈ ബ്ലൂ ജാവ പഴം.
Comments