ആരാണ് യഥാർത്ഥ ഭക്തൻ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ആരാണ് യഥാർത്ഥ ഭക്തൻ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 07:06 am IST
FacebookTwitterWhatsAppTelegram

ആരാണ് യഥാര്‍ത്ഥ ഭക്തന്‍ എന്നറിയപ്പെടുന്നത്?

ഭക്തിയെക്കുറിച്ചും ഭക്തന്‍റെ മനോവിചാരങ്ങളെന്താകണം എന്നതിനെക്കുറിച്ചും അറിയുന്നത് സാധകന് മുന്നോട്ടുള്ള പ്രയാണത്തില്‍ ഉപകാരപ്രദമാണ്.

എന്താണ് ഭക്തി എന്ന ചോദ്യം എക്കാലവും പ്രസക്തമാണ്. കാലത്തിനനുസരിച്ച് ഭക്തിയുടെ മാര്‍ഗങ്ങളില്‍ വ്യത്യാസമുണ്ടാവാറുണ്ട്. എന്നാല്‍ പരമമായ ലക്ഷ്യത്തിന് വ്യത്യാസമുണ്ടാകാറില്ല. ഭഗവാനിലുള്ള പരമമായ വിശ്വാസവും സമര്‍പ്പണവുമാണ് ഭക്തി എന്നു ലളിതമായി വ്യാഖ്യാനിക്കാം.

ആരാണ് ഭക്തന്‍ എന്നും പ്രീതികാരകനായ ഭക്തന്‍ ആരെന്നും ഉള്ള ചോദ്യത്തിന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ഉത്തമസഖാവായ അര്‍ജുനനു കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്:

‘അദ്വേഷ്ടാ സര്‍വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മമോ നിരഹങ്കാരഃ
സമദുഃഖസുഖഃക്ഷമീ’
-ഭഗവദ്ഗീത, 12:13

എല്ലാ ജീവജാലങ്ങളോടും ദ്വേഷരഹിതനായും(സ്നേഹത്തോടുകൂടിയും) മൈത്രിയുള്ളവനായും(സുഹൃത്തായും) നിസ്വാര്‍ത്ഥനായും അഹങ്കാര രഹിതനായവനും സുഖത്തിലും ദുഃഖത്തിലും ഒരേപോലെയിരിക്കുന്നവനും ക്ഷമയുള്ളവനും എന്‍റെ പ്രിയപ്പെട്ട ഭക്തനാകുന്നു എന്നാണ് ഭഗവാന്‍ ഉപദേശിക്കുന്നത്.

ഇതില്‍നിന്നും ഒരു വലിയ പാഠം നമുക്കു പഠിക്കാനുണ്ട്. ഭക്തിമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ പരിപൂര്‍ണനായൊരു മനുഷ്യനായിരിക്കുകയും ചെയ്യും എന്നതാണത്. ഭഗവാനെ നെഞ്ചേറ്റി മനസ്സിലും ചുണ്ടിലും ആ പരമപ്രേമസ്വരൂപന്‍റെ രൂപവും നാമവും നിറഞ്ഞിരിക്കുന്ന ഭക്തന്‍റെ മനസ്സില്‍ കല്മഷം നിറയുകയില്ല എന്നതാണ് ഭഗവാന്‍റെ ഉപദേശത്തിന്‍റെ മറുപുറം. അങ്ങനെ വരുമ്പോള്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല ഭക്തനായാല്‍ മതി എന്നും നമുക്കു ഭഗവാന്‍റെ വാക്കുകളെ വായിച്ചെടുക്കാം.

ഭാരതത്തെ സംബന്ധിച്ച് ഭക്തിയുടെ വിവിധ തലങ്ങളെക്കുറിച്ച് എഴുതപ്പെട്ട എണ്ണമറ്റ ഗ്രന്ഥങ്ങണ്ട്. ഭക്തിമാര്‍ഗത്തില്‍ സഞ്ചരിച്ച് ഭഗവാന്‍റെ കൃപ ലഭിച്ചവര്‍ നിരവധിയാണ്. സകാമവും നിഷ്കാമവുമായ ഭക്തി രണ്ടു വിധത്തിലുണ്ട്.

ഈ ലോകത്തിലെ ലൗകികരെ സംബന്ധിച്ച് സകാമഭക്തി തന്നെ ഉത്തമം. കാരണം പ്രാരബ്ധജീവിതത്തെ അല്ലലില്ലാതെ മുന്നോട്ടു നയിക്കാന്‍ ലോകത്തിന്‍റെ ഗതിക്കനുസരിച്ച് നീങ്ങുക തന്നെ വേണം. കുചേലനെന്ന മഹാഭക്തനെ തന്‍റെ സതീര്‍ത്ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ സവിധത്തിലേക്കു പറഞ്ഞയച്ച കുചേലപത്നിയുടെ ഭക്തി സകാമമായിരുന്നു. കുചേലനാകട്ടെ നിഷ്കാമനും. അതുകൊണ്ടാണ് ശ്രീകൃഷ്ണപരമാത്മാവിന്‍റെ സവിധത്തിലെത്തി, അവിടുത്തെ കാരുണ്യപൂരിതമായ സത്കാരത്തിന് പാത്രമായ ആ മഹാബ്രാഹ്മണന്‍ താന്‍ വന്ന കാര്യം പോലും മറന്നുപോയത്. ഭാര്യ പറഞ്ഞയച്ച ആവശ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നാതിരുന്നത്. എന്നാല്‍, ഭക്തന്‍റെ മനസ്സില്‍ കുടിയിരിക്കുന്ന ഭഗവാന് അതു മനസ്സിലാക്കാതിരിക്കാനാവുമോ? അതിനാല്‍ ചോദിക്കാതെ തന്നെ വാരിക്കോരി കൊടുത്തു.

രാമപുരത്തുവാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ പറയുന്നത്, കുചേലനെക്കണ്ട ഭക്തോത്തംസമനായ ആ മഹാപ്രഭു കരഞ്ഞുപോയെന്നാണ്. ഭാരതീയ സങ്കല്‍പ്പപ്രകാരം ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ദൈവമാണ് ശ്രീകൃഷ്ണന്‍. എന്നാല്‍, മലയാളിയായ രാമപുരത്തുവാര്യര്‍ ആ ശിഷ്ടരക്ഷകനായ കാര്‍വര്‍ണന്‍റെ കണ്ണില്‍ രണ്ടുതുള്ളി കണ്ണുനീര്‍ കാണുന്നു എന്നത് ഭഗാവാന്‍റെ കാരുണ്യമല്ലാതെ മറ്റെന്താണ്? രാമപുരത്തുവാര്യര്‍ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്:

‘അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?’

ഇവിടെ ഭഗവാന്‍റേയും ഭക്തന്‍റെയും അലൗകികമായ ഭക്തിയെ ഒരുപോലെ നാം ദര്‍ശിക്കുന്നു.

ഭക്തമീരയാകട്ടെ, ഭഗവാനില്‍ സ്വജീവിതം ലയിക്കുകയെന്ന നിഷ്കാമഭക്തിയെ മാത്രമാണ് ചിന്തിച്ചത്. ഭക്തിയുടെ വിവിധഭാവങ്ങളില്‍ സാക്ഷാത്കാരം സിദ്ധിച്ചവരും ഉത്തമഗതിയെ പ്രാപിച്ചവരും നമ്മുടെ ഭാരതത്തില്‍ നിരവധിയാണ്. മൃഗജാതിയില്‍ ഗജേന്ദ്രന്‍(ഗജേന്ദ്രമോക്ഷം), അസുരജാതിയില്‍ പ്രഹ്ലാദന്‍(നലസിംഹാവതാരം), രാക്ഷസരില്‍ വിഭീഷണന്‍(രാമായണം), ബാലന്മാരില്‍ ധ്രുവന്‍(വിഷ്ണുപുരാണം), മാര്‍ക്കണ്ഡേയന്‍(ഭാഗവതം), നാരദന്‍, സനകാദികള്‍, ശുകബ്രഹ്മര്‍ഷി എന്നീ മഹര്‍ഷികളും, വൃന്ദാവനത്തിലെ ഗോപികമാരും കംസരാജധാനിയിലെ കുബ്ജയുമെല്ലാം ഭഗവാന്‍റെ പരമപ്രേമത്തിന് പാത്രമായ ഭക്തരാണ്.

ഭക്തിയെ വിശദമായി ആലോചിക്കുമ്പോള്‍, സര്‍വജ്ഞനും സര്‍വശക്തനും സര്‍വഗുണപരിപൂര്‍ണനുമായ സര്‍വേശ്വരനില്‍ ഒരാള്‍ക്കുണ്ടാകുന്ന പരമമായ പ്രീതിയെയാണ് ഭക്തിയെന്നു വിവക്ഷിക്കുന്നത്. ‘ഭജ്യതേ ഇതി ഭക്തി’ എന്നാണ് നിരുക്തം. അതായത്, ഭജിക്കപ്പെടുന്നതുകൊണ്ട് ഭക്തി. ഭജ് എന്ന ധാതുവില്‍നിന്നാണ് ഭക്തി രൂപം പ്രാപിക്കുന്നത്. ഭജ് ധാതുവിന് സേവിക്കുക എന്നര്‍ത്ഥം. സേവിക്കുന്നവനാണ് സേവകന്‍. സേവകന്‍ ഭക്തനും സേവ്യന്‍ ഭഗവാനുമാകുന്നു.

ഭക്തി എന്നവാക്കിന് ഈശ്വരസേവ എന്ന അര്‍ത്ഥം കിട്ടുന്നു. ഈശ്വരന്‍റെ മുന്നില്‍ പണക്കാരനും പാവപ്പെട്ടവനും കുചേലനും കുബേരനും സ്ത്രീയും പുരുഷനും ഒരേ ഭാവവമാണുള്ളതെന്നും വരുന്നു; അത് ഭക്തന്‍റെ ഭാവമാണ്. ഈശ്വരസവിധത്തില്‍ എല്ലാവരും ഭക്തര്‍. അവിടെ പക്ഷഭേദമില്ലാതാവുന്നു.

ഭക്തിയെ ഒന്‍പതുവിധത്തില്‍ കീര്‍ത്തനം ചെയ്യുന്നതാണ് നവവിധഭക്തി.
‘ശ്രവണം കീര്‍ത്തനം തദ്വത്
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മനിവേദനം’ എന്നിവയാണവ. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചന, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയിലൂടെ ഭക്തര്‍ വിവിധ അനുഭൂതികളെ സ്വായത്തമാക്കുന്നു.

Tags: astrologySPIRITUAL PLANET
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies