ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് തെക്കേ ഇന്ത്യയിലെ കരുത്തരായ ടീമുകൾ ഏറ്റുമുട്ടുന്നു. ചെന്നൈയിൽ നടക്കുന്ന പോരാട്ടത്തിൽ വിരാട് കോഹ് ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദിറങ്ങുന്നു. ബംഗ്ലൂരിന്റെ മലയാളി താരവും മികച്ച ബാറ്റ്സ്മാനുമായ ദേവ്ദത്ത് പടിക്കൽ ഇന്നിറങ്ങുമെന്നാണ് പ്രതീക്ഷ. കൊറോണ ബാധ കാരണം മുംബൈയ്ക്കെതിരായ ആദ്യമത്സരം ദേവ്ദത്ത് പടിക്കലിന് നഷ്ടമായിരുന്നു.
ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലി പ്പട. എന്നാൽ ആദ്യ മത്സരം തോറ്റ ക്ഷീണത്തിലാണ് സൺറൈസേഴ്സ്. വാർണർക്ക് ആദ്യമത്സരം ഗുണകരമായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ വാർണർ പുറത്തായി. എന്നാൽ ബാംഗ്ലൂർ വാർണറെ തളയ്ക്കാൻ തുടക്ക ത്തിൽ തന്നെ മാക്സ്വെല്ലിനെക്കൊണ്ട് പന്തെറിയിക്കാനുള്ള സാദ്ധ്യതയാണുള്ളത്.
ബൗളിംഗിൽ സൺറൈസേഴ്സിന്റെ പ്രതീക്ഷയായ ഭുവനേശ്വർ കുമാറിന് ആദ്യമത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. എന്നാൽ റഷീദ് ഖാന്റെ സ്പിൻ ആക്രമണത്തെ ബാംഗ്ലൂരെങ്ങനെ നേരിടുമെന്നതും ആരാധകർ കാത്തിരിക്കുകയാണ്. നേർക്കുനേർ പോരാട്ടത്തിൽ മേൽകൈ ഹൈദരാബാദിനാണ്.
Comments