മുംബൈ: രാജസ്ഥാൻ റോയൽസിന്റെ വിജയാഘോഷങ്ങളിൽ നിറഞ്ഞ് നായകൻ സഞ്ജു സാംസൺ. ഒപ്പം സംഗക്കാരയുടെ പ്രശംസയും. ഋഷഭ് പന്തിന്റെ ഡൽഹി ക്യാപ്പിറ്റൽ സിനെതിരെ പൊരുതി നേടിയ ജയം ആഘോഷിക്കുകയായിരുന്നു സഞ്ജുവും കൂട്ടരും.
മത്സര ശേഷം ഡ്രസ്സിംഗ് റൂമിൽ ഒരുമിച്ച് കൂടിയ താരങ്ങളുടെ ശരീര ഭാഷ വിജയികളു ടേതാണെന്ന് സഞ്ജു സാംസൺ പറഞ്ഞു. കളിക്കളത്തിൽ നിർണായക തീരുമാനങ്ങ ളെടുക്കാൻ ഇംഗ്ലീഷ് താരം ജോസ് ബട്ലർ ഏറെ സഹായിച്ചുവെന്ന സഞ്ജുവിന്റെ വിലയിരുത്തൽ ടീമംഗങ്ങൾ കയ്യടിച്ചാണ് സ്വീകരിച്ചത്. ടീമിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ച സംഗക്കാര മില്ലറിനേയും അവസാന നിമിഷം വിജയം ടീമിന്റേതാക്കി മാറ്റിയ ക്രിസ് മോറിസിനേയും അഭിനന്ദിച്ചു.
മികച്ച ബാറ്റ്സ്മാന്മാരായ ശിഖർ ധവാനേയും പൃഥ്വിഷായേയും പുറത്താക്കിയതാണ് രാജസ്ഥാന് മേൽകൈ നൽകിയത്. ഡൽഹിയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കിയ സഞ്ജുവിന്റെ നായക മികവിനെ സംഗക്കാര അഭിനന്ദിച്ചു. ഒരോ വിക്കറ്റ് വീഴ്ചയിലും സഞ്ജു ടീമിന് നൽകുന്ന പിന്തുണ ടീം ഡയറക്ടർ കൂടിയായ സംഗക്കാര എടുത്തുപറഞ്ഞു.
Comments