ന്യൂഡൽഹി : ഇന്ത്യാ സന്ദർശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം റദ്ദാക്കിയത്. അടുത്തയാഴ്ചയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കാനിരുന്നത്.
ബ്രിട്ടീഷ് പ്രധാനമന്തിയുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ കൊറോണ സാഹചര്യം പരിഗണിച്ച് അടുത്തയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി പ്രസ്താവനയിൽ പറയുന്നു. സന്ദർശനത്തിന് പകരമായി അടുത്ത മാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോറിസ് ജോൺസൺ ടെലിഫോണിൽ സംവദിക്കും. ഇരുരാജ്യങ്ങളും ആരംഭിക്കാനിരിക്കുന്ന സ്വപ്ന പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയും, ബ്രിട്ടണും സംയുക്തമായാണ് സന്ദർശനം മാറ്റിവെയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും, വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ വെർച്വൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments