ചെന്നൈ: മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപ്പിറ്റൽസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ സ്കോർ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലാെതുങ്ങി. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റുകൾ വീഴ്ത്തിയ അമിത് മിശ്രയാണ് കൂറ്റൻ സ്കോർ എന്ന മുംബെയുടെ സ്വപ്നം തകർത്തത്. മിശ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.
അവേഷ് ഖാൻ രണ്ട് ഓവറിൽ 15 റൺസ് നൽകി രണ്ട് വിക്കറ്റുകളും വീഴ്ത്തി. 44 റൺസെടുത്ത ക്യാപ്റ്റൻ രാേഹിത് ശർമ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 24 റൺസും ഇഷാൻ കിഷൻ 26 റൺസും ജയന്ത് യാദവ് 23 റൺസും നേടി. രാേഹിത് ശർമ്മ, ഇഷാന്ത് കിഷൻ, ഹർദിക് പാണ്ഡ്യ, പൊളളാർഡ് തുടങ്ങി മുംബൈ ടീമിലെ നിർണായക വിക്കറ്റുകളാണ് അമിത് മിശ്ര വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക് കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് (5 പന്തിൽ 7) തുടക്കത്തിലേ നഷ്ടമായി. പിന്നീട് ക്രീസിൽ ഒരുമിച്ച ശിഖർ ധവാനും സ്റ്റീവ് സ്മിത്തുമാണ് ഡൽഹിയെ കൈ പിടിച്ചു കയറ്റിയത്. ശിഖർ ധവാൻ 45 റൺസും സ്മിത്ത് 33 റൺസും എടുത്തു. 22 റൺസുമായി പുറത്താകാതെ നിന്ന ലളിത് യാദവും 14 റൺസെടുത്ത് പിന്തുണ നൽകിയ ഷിംറോണുമാണ് അഞ്ച് പന്തുകൾ അവശേഷിക്കെ ഡൽഹിയുടെ വിജയം യാഥാർത്ഥ്യമാക്കിയത്.
Comments