കോട്ടയം ബേക്കല്‍ സ്കൂളിലെ മെഗാ വാക്സിനേഷന് ക്യാമ്പില്‍ തര്‍ക്കം. പോലീസ് ടോക്കണ്‍ നല്‍കിയത് മുന്‍ഗണന തെറ്റിച്ചെന്ന ആരോപണവുമായി ആളുകള്‍ രംഗത്തെത്തി. തുടര്‍ന്ന് വാക്സിനെടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബേക്കല്‍ സ്കൂളില്‍ നിരവധി പേരാണ് വാക്സിന് സ്വീകരിക്കാന്‍ എത്തിയത്. ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയര്‍ത്തിയ ആരോപണമാണ് തര്‍ക്കത്തിലേയ്ക്ക് വഴിമാറിയത്.
സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ വാക്സിനേഷന് ക്യാമ്പ് നടത്തിയതെന്നും പരാതി ഉയര്ന്നുട്ടുണ്ട്. അതേസമയം പാലക്കാട് മോയന്‍സ് എല്‍. പി സ്കൂളിലെ വാക്സിനേഷന് ക്യാമ്പിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവിടെയും വാക്സില്‍ സ്വീകരിക്കാന്‍ വന്‍ തിരക്കായിരുന്നു. വൃദ്ധര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ വാക്സിന് സ്വീകരിക്കാന്‍ എത്തിയത്. സാമൂഹിക അകലം പാലിക്കാതെയാണ് ഇവിടെ ക്യാമ്പ് നടത്തിയത്.
Comments