കുവൈറ്റ് സിറ്റി- ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ, അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
സെൻട്രൽ ബ്ലഡ് ബാങ്കിന്റെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 25 ഓളം വരുന്ന മെഡിക്കൽ സംഘമാണ് ക്യാമ്പ് നയിച്ചത്. നോമ്പെടുക്കുന്നവരും, സ്ത്രീകളും ഉൾപ്പെടെ 121 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 106 പേർ വിജയകരമായി രക്തദാനം നടത്തി. 3 ബി ജനറൽ ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ കൂട്ടായി എത്തി ക്യാമ്പിൽ രക്തം ദാനം ചെയ്തു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത കുവൈറ്റി വയലിനിസ്റ്റ് അബ്ദുൽ അസീസ് ഹമദ് അൽഹബാദ് നിർവഹിച്ചു. ഉദ്ഘാടനചടങ്ങിന് ശേഷം അദ്ദേഹം നോമ്പായിരുന്നിട്ടുകൂടിയും പ്രവാസികളോടൊപ്പം രക്തദാനവും നിർവ്വഹിച്ചു.
ബിഡികെ കുവൈറ്റ് രക്ഷാധികാരി മനോജ് മാവേലിക്കര വിശിഷ്ടാതിഥിയെ ആദരിച്ചു. ബിഡികെ കുവൈത്ത് അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ ആശംസകൾ നേർന്നു. പ്രസിഡണ്ട് രഘുബാൽ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിമിഷ് കാവാലം സ്വാഗതവും, സുരേന്ദ്രമോഹൻ നന്ദിയും രേഖപ്പെടുത്തി. നളിനാക്ഷൻ, ജിതിൻ ജോസ്, ദീപു ചന്ദ്രൻ എന്നിവർ ക്യാമ്പിന്റെ ഏകോപനം നടത്തി. പ്രവീൺ, ശരത് കാട്ടൂർ, തോമസ് ജോൺ, രജീഷ് ലാൽ, ഫ്രഡി, ബിനിൽ, ലിനി ജയൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, ബീന എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം സന്നദ്ധപ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
Comments