കുവൈറ്റ് സിറ്റി – കുവൈറ്റിൽ, നഴ്സസിന്റെ സംഘടനയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ്( ഇൻഫോക് ) “ഇന്റർനാഷണൽ നഴ്സസ് ഡേ” ആഘോഷം സംഘടിപ്പിക്കുന്നു. മെയ് 12 നു ആരംഭിച്ചു മെയ് 28 ന് അവസാനിക്കുന്ന രീതിയിൽ വളരെ വിപുലമായാണ് നഴ്സസ് ദിനം ആഘോഷിക്കുന്നത്. കുവൈറ്റിലെ മണി എക്സ്ചേഞ്ച് ഗ്രൂപ്പ് ആയ “ലുലു എക്സ്ചേഞ്ച്” ആയി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ പ്രൈസ് മണിയും മനോഹരമായ ട്രോഫികളുമാണ്. തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്തു കുവൈറ്റിലെ നഴ്സസിനു മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 60025585/ 69943536/ 99419688 എന്നീ നന്പരുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments