ന്യൂഡൽഹി: ഐ.പി.എല്ലിലെ തോൽവികൾ താങ്ങാനാവാതെ സൺറൈസേഴ്സ് ഹൈദരാബാദ് നായകനെ മാറ്റി. സൺറൈസേഴ്സിനെ ആറു മത്സരങ്ങളിൽ നയിച്ച ഓസീസ് താരം ഡേവിഡ് വാർണറെ മാറ്റിക്കൊണ്ട് ക്ലബ്ബ് വാർത്താക്കുറിപ്പിറക്കി.
വാർണർക്ക് പകരമായി ന്യൂസിലാന്റ് നായകൻ കൂടിയായ കെയിൻ വില്യംസണാണ് ടീമിനെ ഇനി നയിക്കുക. നാളെ രാജ്സ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ വില്യംസണായിരിക്കും സൺറൈസേഴ്സിനെ നയിക്കുക.
കഴിഞ്ഞ നിരവധി വർഷങ്ങളായി ടീമിനൊപ്പമുള്ള വാർണറുടെ സേവനം വിലമതിക്കാനാവാ ത്തതാണെന്നും ഓസീസ് താരത്തിന്റെ പരിചയം ടീമിന് മുതൽക്കൂട്ടാണെന്നും വാർത്താ ക്കുറിപ്പിൽ പറയുന്നു.
Comments