ന്യൂഡൽഹി: ഓക്സിജൻ വിഷയത്തിൽ അസത്യപ്രചാരണം നടത്തുന്ന കോൺഗ്രസ്സിന് ചുട്ടമറുപടിയുമായി വിദേശകാര്യവകുപ്പ്. ഫിലിപ്പീൻസിന് ഓക്സിജൻ നൽകിയതുമായി ബന്ധപ്പെട്ട പരാമർശം തരംതാണ പ്രചാരണമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് വിദേശകാര്യമന്ത്രാലയം കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന്റെ ആരോപണത്തിന് മറുപടി നൽകിയത്. ഫിലിപ്പീൻസിൽ ഒരു കൊറോണ രോഗിപോലും ഇല്ലാത്ത സമയത്ത് ഇന്ത്യ ഓക്സിജൻ നൽകിയെന്ന പരിഹാസമാണ് ജയറാം രമേശ് ഉന്നയിച്ചത്.
ഓക്സിജൻ കൊടുക്കുന്നത് അടിയന്തിര ഘട്ടത്തിലാണെന്ന് തിരിച്ചറിയാത്തവരല്ല ഇന്ത്യൻ വിദേശകാര്യവകുപ്പെന്നും ആരും ഉറങ്ങുകയല്ലെന്നും എസ്.ജയശങ്കർ പറഞ്ഞു. ലോകത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി അറിയാവുന്നവരാണ് വിദേശകാര്യ വകുപ്പിലിരി ക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
Comments