മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ്, ബഹ്റൈൻ.
ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് ഇ പുണ്യമാസത്തിൽ ഹാപ്പി ഹൗസ് ഫുഡ് കിറ്റ് വിതരണം ചെയ്തത്. ഹാപ്പി ഹൗസിന്റെ മുഖമുദ്രയായ ചാരിറ്റി വിംഗാണ് ഈ കാരുണ്യ പ്രവർത്തനം നടത്തിയത്. കോവിഡ് മഹാമാരി ഘട്ടത്തിലുൾപ്പെടെ ഏറെക്കാലമായി നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ ഹാപ്പി ഹൗസ് ഏർപ്പെട്ടു വരുന്നു. ജിതേഷ് ടോപ്മോസ്റ്റ്, ശശി അക്കരാൽ, ബാബു K.K, ജമാൽ കുറ്റിക്കാട്ടിൽ, ഷാജി, മനീഷ്, സുധി, റൗഫ്, നിജേഷ് തുടങ്ങിയവർ ഇ സത്പ്രവർത്തനത്തിൽ പങ്കാളികളായി.
Comments