ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങള്‍ ആര്‍ക്കും പിടിപ്പെടാം. എന്നാല്‍ അതൊന്നും തന്നെ അധികമാരും ശ്രദ്ധിക്കാറില്ല. ലോ ബിപി അഥവാ രക്തസമ്മര്‍ദം കുറഞ്ഞ അവസ്ഥ പലരും അത്ര കാര്യമായി കണക്കിലെടുക്കാറില്ല. എന്നാല്‍ ഹൈ ബിപി പോലെ തന്നെ അപകടകരമായ ഒരു അവസ്ഥ തന്നെയാണ് ലോ ബിപി എന്നതും. ബിപി സാധാരണത്തതിനേക്കാള് കുറഞ്ഞാല്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടും.
ലോ ബിപി ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കും. നെഞ്ചുവേദന, ഉറക്കം തൂങ്ങല്‍, ഉന്മേഷക്കുറവ് ക്ഷീണം, തലകറക്കം, എന്നിവയെല്ലാം ലോ ബിപിയുടെ ലക്ഷണങ്ങളാണ്. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.
പല കാരണങ്ങളും ലോ ബിപിയ്ക്കു പുറകിലുണ്ട്. വേനല്‍ക്കാലത്ത് ലോ ബിപി പലര്‍ക്കുമുണ്ടാകാം. വേനല്‍ക്കാലത്ത് അമിതമായ വിയര്‍പ്പിലൂടെയുള്ള നിര്‍ജലീകരണവും രക്തസമ്മര്‍ദ്ദ തോത് താഴ്ത്തും. ഹൈപ്പോ തൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, എന്നിവയും രക്തസമ്മര്‍ദ്ദം കുറയ്ക്കും.ഗര്‍ഭിണികളായ സ്ത്രീകളില്‍ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ തുടര്‍ച്ചയായി ബിപി കുറഞ്ഞാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ശരീരത്തിലെ പല അവയവങ്ങളിലേയ്ക്കുമുള്ള ഓക്സിജന്‍ പ്രവാഹം ഇതിലൂടെ കുറയുന്നു. രക്തപ്രവാഹവും കുറയുന്നു.
വേനലില്‍ അസാധാരണമായ തളര്‍ച്ച അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. ലോ ബിപി കാരണം ശരീരത്തിന് ആവശ്യത്തിന് രക്തം ലഭിയ്ക്കാതിരിയ്ക്കുന്നതാണ് ഇതിനു കാരണം.പെട്ടെന്ന് തളര്‍ന്നു വീഴുന്നത് ലോ ബിപിയുടെ മറ്റൊരു ലക്ഷണമാണ്. ക്ഷീണം, തളര്‍ച്ച എന്നിവ ലോ ബിപിയുടെ മറ്റു ലക്ഷണങ്ങളാണോയെന്ന് തിരിച്ചറിയണം . ബിപി പെട്ടെന്നു കുറയുമ്പോള്‍ കാഴ്ച മങ്ങും. രക്തസമ്മര്‍ദ്ദം കുറയാറുള്ളവര്‍ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുക. ആരോഗ്യത്തിന് പരമപ്രധാനമായ പോഷകങ്ങളുടെ അപര്യാപ്തതയും രക്തസമ്മര്‍ദ്ദ തോത് കുറയ്ക്കും. അതിനാല്‍ പോഷകാംശമുള്ള ആഹാരം കഴിക്കുക.
Comments