ലങ്കയിലേക്ക് പോകുന്നത് ഇന്ത്യൻ യുവനിര; പരിശീലകനായി ദ്രാവിഡ് എത്തിയേക്കും
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കയിലേക്ക് പോകുന്നത് ഇന്ത്യൻ യുവനിര; പരിശീലകനായി ദ്രാവിഡ് എത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 03:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും. ടീം പരിശീലകൻ രവിശാസ്ത്രി അടക്കമുള്ളവർ ഇംഗ്ലണ്ടിൽ ആയതിനാലാണ് ദ്രാവിഡിനെ ലങ്കയ്‌ക്കെതിരായ പരമ്പരയിൽ പരിശീലകനായി പരിഗണിക്കുന്നത്. ഓപ്പണർ ശിഖർ ധവാനെ ടീമിന്റെ നായകനായും പരിഗണിക്കുന്നുണ്ട്.

നായകൻ വിരാട് കോഹ് ലി, ഉപനായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബൂമ്ര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്ലാതെയാണ് ടീം ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കും ഇടയില്‍ ജൂലൈയിലാകും പരമ്പര നടക്കുകയെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യും അടങ്ങുന്ന പരമ്പരയാവും ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ള താരങ്ങളൊന്നും ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല. ഏകദിന, ട്വന്റി 20 സ്പെഷ്യലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതാവും ലങ്കയിലേക്ക് പോകുന്ന ടീം. ഈ സാഹചര്യത്തിലാണ് യുവനിരയെ വാർത്തെടുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി എത്തിക്കാൻ ബിസിസിഐ ശ്രമം ആരംഭിച്ചത്.

മുൻപ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാവാൻ ക്ഷണം ലഭിച്ചപ്പോൾ അത് നിരസിച്ച ദ്രാവിഡ് യുവനിരയെ വളർത്തിയെടുക്കുന്നതിന് വേണ്ടി എ ടീമിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ്.

ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെഎൽ രാഹുൽ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, കമലേഷ് നാഗർകോട്ടി, ഇഷൻ കിഷൻ, നവ് ദീപ് സെയ്നി തുടങ്ങിയ യുവ ഇന്ത്യയുടെ വലിയൊരു താര നിരയെത്തന്നെയാണ് ദ്രാവിഡ് വളർത്തിയെടുത്തിരിക്കുന്നത്.

ഇത്തവണത്തെ ഐപിഎല്ലിൽ കഴിവ് തെളിയിച്ച ഒരുപിടി യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി, സാവകാശം തേടിയ ഹർജി കേരള ഹൈക്കോടതിയും തള്ളി

‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies