വാഷിംഗ്ടണ്‍: മാസ്കുകള്‍ നിര്‍ബന്ധമാക്കിയ സംസ്ഥാനത്തിന്റെ തീരുമാനം റദ്ദാക്കി ടെക്സാസ് ഗവര്‍ണര്‍. ടെക്സാസിലെ നഗരപ്രദേശങ്ങള്‍, സ്ക്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടെ മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവാണ് ഗവര്‍ണര്‍ ഗ്രേഗ് അബോട്ട് റദ്ദാക്കിയത്.
‘ഭരണപരമായ നിര്‍ദ്ദേശത്തിലൂടെ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തെ റദ്ദാക്കുന്നു. ഇത് സ്കൂളുകള്‍, നഗരപ്രദേശങ്ങള്‍, പൊതു ആരോഗ്യവിഭാഗം എന്നിവിടങ്ങളില്‍ മാസ്ക് ധരിക്കാനുള്ള തീരുമാനത്തെ റദ്ദുചെയ്യുകയാണ്.’ ഗ്രേഗ് ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവുപ്രകാരം മാസ്ക് ധരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ആ ഉദ്യോഗസ്ഥന് ആയിരം ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു. ഇതിനൊപ്പം കൊറോണ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ആഴ്ചയില്‍ 300 ഡോളറാക്കി വര്‍ദ്ധിപ്പിച്ചതായും ഗ്രേഗ് പറഞ്ഞു.
Comments